ഐ എസ് സി വനിതാ ത്രോബോള്‍ ടൂര്‍ണ്ണമെന്റ് തുളൂക്കൂട്ട ചാമ്പ്യന്‍മാര്‍

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സംഘടിപ്പിച്ച വനിതാ ത്രോബോള്‍ ടൂര്‍ണ്ണമെന്റില്‍ പെണ്‍കരുത്തറിയിച്ച് തുളുക്കൂട്ട ഖത്തര്‍ ജേതാക്കളായി. ഈ വര്‍ഷത്തെ ‘ഖേല്‍ മഹോത്സവി’ന്റെ ഭാഗമായി നടന്ന ടൂര്‍ണ്ണമെന്റ് മത്സരത്തിലെ വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ മാംഗ്ലൂര്‍ കള്‍ച്ചറല്‍ അസോസിയേഷനെയാണ് തുളുക്കൂട്ട തോല്‍പ്പിച്ചത്. മാര്‍വെല്‍സ് ഖത്തര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

city exchange

ആസ്പയര്‍ ഡോമില്‍ നടന്ന വനിതാ ത്രോബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍ നിര്‍വ്വഹിച്ചു. ടൂര്‍ണ്ണമെന്റിലെ ഏറ്റവും നല്ല കളിക്കാരിയായി തുളുക്കൂട്ടയിലെ നേഹയേയും പ്രതിരോധ നിരയിലെ മികച്ച പ്രകടനത്തിന് മാംഗ്ലൂര്‍ അസോസിയേഷനിലെ മെലിഷയെയും മികച്ച അറ്റാക്കറായി മാര്‍വെലെസിലെ സുസനെയും തെരഞ്ഞെടുത്തു.

വിജയികള്‍ക്കുള്ള സമ്മാന ദാനം ഖത്തര്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ എസ് സി കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഹരീഷ് പാണ്ഡേ നിര്‍വ്വഹിച്ചു. ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ്, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ഐ സി സി മാനേജ്‌മെന്റ്് കമ്മിറ്റി അംഗം രവീന്ദ്ര പ്രസാദ്, ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗം നിലാംബരി സവര്‍ദേക്കര്‍, പുനര്‍ജ്ജനി പ്രസിഡണ്ട് സുശാന്ത് സവര്‍ദേക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഐ എസ് സി വൈസ് പ്രസിഡണ്ട് സിതേന്ദു പാല്‍, ജനറല്‍ സെക്രട്ടറി ഹംസ യൂസുഫ്, ജോ. സെക്രട്ടറിയും ടൂര്‍ണ്ണമെന്റ് ഇന്‍ചാര്‍ജുമായ കവിതാ മഹേന്ദ്രന്‍, ഹെഡ് ഓഫ് ഫൈനാന്‍സ് ദീപക് ചുക്കാല, ഐ എസ് സി സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ അബ്ജുല്‍ അസീം, ഹംസ പി കുനിയില്‍, ചന്ദ്രശേഖര്‍ അങ്ങാടി, നിവേദിത മെഹ്ത തുടങ്ങിയവര്‍ ടൂര്‍ണ്ണമെന്റിന് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!