ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സ്വാതന്ത്ര്യവും വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യങ്ങളും എന്ന വിഷയത്തില്‍ ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു. മദീന ഖലീഫയിലെ ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി മുഖ്യപ്രഭാഷണം നടത്തി.

city exchange

രാജ്യം നേരിടുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണ് ഇതെന്ന് ചര്‍ച്ചാ സദസ്സ് അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും തുടര്‍ച്ചയായി ലംഘിക്കപ്പെടുകയും ഭരണഘടനയെ നോക്കുകുത്തിയാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു വരുകയും ചെയ്യുന്ന സാഹചര്യം ഗൗരവമായി കാണണം.

സ്വാതന്ത്ര്യം കഠിന പ്രയത്‌നം മുഖേനയാണ് മുന്‍ഗാമികള്‍ നേടിയെടുത്തത്. ഗാന്ധി, നെഹ്റു, അബുല്‍കലാം ആസാദ് തുടങ്ങിയ ധീര ദേശാഭിമാനികളെ വിസ്മരിക്കുന്നത് അനീതിയാണ്. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഒ കെ പരുമല, ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ സി, ഡോം ഖത്തര്‍ പ്രസിഡന്റ് മശ്ഹൂദ് തിരുത്തിയാട്, നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ശിഹാബുദ്ദീന്‍ മരുദത്ത്, റേഡിയോ മലയാളം ആര്‍ ജെ തുഷാര, നസീര്‍ പാനൂര്‍, അലി ചാലിക്കര എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image

ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!