കവര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: നിലവില്‍ ഖത്തര്‍ പ്രവാസിയും പ്രവാസത്തിന്റെ തീക്ഷ്ണമായ വഴികളിലൂടെ മൂന്നര പതിറ്റാണ്ടിലധികം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ജോലി നോക്കുകയും ചെയ്ത നാദാപുരം വാണിമേല്‍ സ്വദേശി അബ്ദുല്ല വാണിമേലിന്റെ (കുയ്യലത്ത് കുഞ്ഞബ്ദുല്ല) ഞാന്‍ പിന്നിട്ട വഴികള്‍ എന്ന ആദ്യ പുസ്തകത്തിന്റെ കവര്‍ പ്രകാശനം ഓറ ക്രാഫ്റ്റ് ഇന്റര്‍നാഷണല്‍ ഡയരക്ടര്‍ റഷീദ് കോടിയൂറ നിര്‍വഹിച്ചു.

city exchange

ജീവിത പ്രാരാബ്ധം കാരണം അഞ്ചാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തേണ്ടി വന്ന അബ്ദുല്ല വാണിമേല്‍ തന്റെ സരസമായ ആഖ്യാന ശൈലിയിലൂടെ ജീവിതാനുഭവങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചുകൊണ്ടിരുന്ന പ്രവാസി എഴുത്തുകാരനാണ്. ചടങ്ങില്‍ അബ്ദുല്ല വാണിമേല്‍, കെ എം മോഹന്‍ദാസ്, സലീം എ റഹ്‌മാന്‍ എന്നിവര്‍ സംബന്ധിച്ചു. പ്രശസ്ത സാഹിത്യകാരനും പത്ര പ്രവര്‍ത്തകനുമായ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ജൂലൈ 21ന് പുസ്തകം പ്രകാശനം ചെയ്യും.

Share This Article
Leave a Comment
error: Content is protected !!