

ദോഹ: ബുധനാഴ്ച രാവിലെ 6 മണി വരെ ഖത്തറില്‍ പൊടിക്കാറ്റിനും മേഘാവൃതമായ ആകാശത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കടല്‍ത്തീരത്ത് കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയില്‍ 10 മുതല്‍ 20 കിലോ നോട്ട് വരെ വേഗതയില്‍ വീശിയടിക്കാന്‍ സാധ്യതയുണ്ട്. തിരമാലകള്‍ രണ്ടു മുതല്‍ നാലടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും ചില നേരങ്ങളില്‍ പത്ത് അടി വരെ എത്തിയേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
