

കൊച്ചി: ബെംഗളൂരുവില്‍ നിന്ന് മാലിയിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയില്‍ അടിയന്തരമായി ലാന്റ് ചെയ്തു.

ഉച്ചക്ക് രണ്ടു മണിയോടെയാണ് വിമാനത്താവളത്തില്‍ അടിയന്തര ലാന്റിംഗിനായി സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2.21ഓടെ വിമാനം സുരക്ഷിതമായി പറന്നിറങ്ങുകയതോടെ 2:28ന് അടിയന്തരാവസ്ഥ പിന്‍വലിച്ചു.

136 യാത്രക്കാരും നാല് ജീവനക്കാരും ഉള്‍പ്പെടെ 140 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 91 പേര്‍ ഇന്ത്യക്കാരും 49 പേര്‍ വിദേശികളുമാണ്. 71 പുരുഷന്മാരും 56 സ്ത്രീകളും നാലു കുട്ടികളുമായിരുന്നു യാത്രക്കാര്‍.
