

ദോഹ: രാജ്യത്തുടനീളമുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കുമുള്ള ഈദുല്‍ ഫിത്വര്‍ അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

2025 മാര്‍ച്ച് 30 ഞായറാഴ്ച അവധി ആരംഭിച്ച് 2025 ഏപ്രില്‍ 3 വ്യാഴാഴ്ച വരെ തുടരും. പതിവ് പ്രവൃത്തി സമയം 2025 ഏപ്രില്‍ 6 ഞായറാഴ്ച പുന:രാരംഭിക്കും.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു സി ബി), ബാങ്കുകള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി (ക്യു എഫ് എം എ) നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈ പ്രഖ്യാപനം ബാധകമാണ്.
