

പയ്യന്നൂര്‍: 2024-25 അധ്യയന വര്‍ഷത്തിന്റെ അവസാന ദിനം സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍
ടി പി സുരേഷ് പൊതുവാളിന്റെ നേതൃത്വത്തില്‍ സ്‌ക്കൂള്‍ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് നടത്തി.
സ്‌ക്കൂളിലെ കായികാധ്യാപകനായ തമ്പാന്‍ മാഷാണ് തോട്ടം പരിപാലിക്കുന്നത്.

ദിവ്യ കെ സി ടീച്ചറിന്റെ നേതൃത്വത്തില്‍ 6 മുതല്‍ 8 വരെ ക്ലാസ്സുകളിലെ ഹരിത സഭാംഗങ്ങള്‍ പച്ചക്കറി കൃഷിയില്‍ പങ്കാളികളായി. വിളവെടുപ്പില്‍ സ്‌ക്കൂള്‍ വൈസ് പ്രിന്‍സിപ്പാളും മറ്റ് അധ്യാപകരും പങ്കെടുത്തു.
