ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് യോഗ സെഷന്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

കൊച്ചി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചിയിലെ ആസ്ഥാനത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് യോഗ സെഷന്‍ സംഘടിപ്പിച്ചു. കൊച്ചി കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്റ് ടൂറിസം സൊസൈറ്റി, ബ്രഹ്മകുമാരീസ് ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍, പ്രതിരോധ സിവിലിയന്‍മാര്‍, അവരുടെ കുടുംബങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

city exchange

കോസ്റ്റ് ഗാര്‍ഡ് ജില്ലാ ആസ്ഥാനം നമ്പര്‍ 4ലെ കമാന്‍ഡറാണ് യോഗ സെഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഓഫീസര്‍മാര്‍, എന്റോള്‍ഡ് പേഴ്‌സണല്‍, ഡിഫന്‍സ് സിവിലിയന്‍മാര്‍, കാബിനറ്റ് ഫ്രറ്റേണിറ്റിയിലെ കുടുംബങ്ങള്‍ എന്നിവരുള്‍പ്പെടെ ഏകദേശം 300 പേര്‍ യോഗ സെഷനില്‍ പങ്കെടുത്തു,

യോഗയെ സജീവമായി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കോസ്റ്റ് ഗാര്‍ഡ് അംഗങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വര്‍ധിപ്പിക്കുന്ന പരിശീലനങ്ങള്‍ സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

Share This Article
Leave a Comment
error: Content is protected !!