

ദോഹ: എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ സൗദി അറേബ്യയ്ക്ക് പോളണ്ടിനെ പുതിയ പാഠങ്ങളൊന്നും പഠിപ്പിക്കാനായില്ല. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പോളണ്ടിനോട് പരാജയമറിഞ്ഞി സൗദി അറേബ്യ.

ഗോളടിക്കാന്‍ നിരവധി അവസരങ്ങളും ഒരു പെനാല്‍റ്റിയും ഉണ്ടായിട്ടും സൗദിക്കത് മുതലെടുക്കാനായില്ല. എങ്കിലും കടുത്ത മത്സരമാണ് പോളണ്ടുമായി സൗദി കാഴ്ചവെച്ചത്.

തുടക്കത്തില്‍ സൗദിക്കു മുമ്പില്‍ പതറിപ്പോയ പോളണ്ട് കളിയിലേക്ക് തിരിച്ചെത്തിയതോടെ കടുത്ത ആക്രമണമാണ് സൗദിക്കു നേരെ നടത്തിയത്. 39-ാം മിനുട്ടില്‍ പിയോറ്റര്‍ സെലിന്‍സ്‌കിയും 82-ാം മിനുട്ടില്‍ ലെവന്‍ഡോവക്‌സിയുമാണ് പോളണ്ടിനു വേണ്ടിയുള്ള ഗോളുകള്‍ നേടിയത്.
ഗ്രൂപ്പ് സിയില്‍ നാല് പോയിന്റോടെ പോളണ്ട് ഒന്നാമതും മൂന്ന് പോയിന്റോടെ രണ്ടാം സ്ഥാനത്തുമായി.
പോളണ്ടിന്റെ ഗോള്‍മുഖത്ത് നിരന്തരം നടത്തിയ ആക്രമണങ്ങളൊന്നും ലക്ഷ്യത്തിക്കാന്‍ സാധിക്കാതെ പോയ സൗദിക്ക് ആദ്യ മിനുട്ടുകളില്‍ പോളണ്ടിന്റെ നിരവധി ഫൗളുകള്‍ അനുഭവിക്കേണ്ടി വന്നു. അതോടെ ആദ്യ 20 മിനുട്ടിനുള്ളില്‍ മൂന്ന് മഞ്ഞക്കാര്‍ഡുകളാണ് റഫറി ഉയര്‍ത്തിയത്.
44-ാം മിനുട്ടില്‍ പോളണ്ടിന്റെ ബിയാലെക് സൗദിയുടെ അല്‍ ശഹ്‌രിയെ വീഴ്ത്തിയത് പെനാല്‍റ്റിയിലാണ് കലാശിച്ചത്. എന്നാല്‍ സാലി അല്‍ ഷെഹ്‌രിയുടെ പെനാല്‍റ്റി കിക്കും റീബൗണ്ട് ചെയ്‌തെത്തിയ പന്ത് രണ്ടാമതും വല ലക്ഷ്യമാക്കി അല്‍ ബുറൈക്ക് അടിച്ച ഷോട്ടും സെക്കന്റുകളുടെ വ്യത്യാസത്തില്‍ ഗോള്‍ കീപ്പര്‍ സെസ്‌നി പന്ത് തട്ടിയകറ്റിയാണ് പോളണ്ടിനെ രക്ഷപ്പെടുത്തിയത്.

