ആയിരങ്ങള്‍ ഒഴുകിയെത്തി; മിയ പാര്‍ക്ക് യമുനാ തീരമായി

Web Desk
0 Min Read

ദോഹ: കോവിഡില്‍ നിന്നുള്ള തിരിച്ചുവരവിനെ പാസേജ് ടു ഇന്ത്യയിലൂടെ ആഘോഷമാക്കി ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍. വെള്ളിയാഴ്ചയുടെ അവധി ആഘോഷിക്കാന്‍ പാസേജ് ടു ഇന്ത്യയില്‍ ആയിരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ മിയ പാര്‍ക്കൊരു ഉത്സവ പറമ്പായി.

city exchange

രണ്ടാം ദിവസമായ വെള്ളിയാഴ്ച ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഡോഗ് ഷോയോടെയാണ് തുടക്കമിട്ടത്. വിവിധ സാംസ്‌ക്കാരിക പരിപാടികള്‍ക്ക് പിന്നാലെ താജ്മഹല്‍ മാതൃകയ്ക്കു മുമ്പില്‍ അരങ്ങേറിയ മെഗാ തിരുവാതിര കാണികളുടെ ഹൃദയവും അപഹരിച്ചാണ് അവസാനിച്ചത്. മലയാളി മങ്കമാരുടെ ഒരേ വേഷത്തിലുള്ള മനോഹരമായ ചുവടുകള്‍ ഇന്ത്യക്കാരും മറ്റു നാട്ടുകാരും കൗതുകത്തോടെ കണ്ടുനിന്നു.

പാസേജ് ടു ഇന്ത്യ ശനിയാഴ്ച സമാപിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!