ഗ്ലിറ്ററിംഗ് ഗ്ലോബല്‍ ഇവന്റില്‍ എയര്‍പോര്‍ട്ട് റീട്ടെയിലര്‍ ഓഫ് ദി ഇയര്‍ ഖത്തര്‍ ഡ്യൂട്ടി ഫ്രീ

Web Desk
1 Min Read

ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എല്ലാ റീട്ടെയില്‍, കാറ്ററിംഗ് ഔട്ട്ലെറ്റുകളുടെയും ഉടമയും ഓപ്പറേറ്ററുമായ ഖത്തര്‍ ഡ്യൂട്ടി ഫ്രീ 2023ല്‍ ഫ്രാന്‍സിലെ കാനില്‍ നടന്ന 2023 ഫ്രോണ്ടിയര്‍ അവാര്‍ഡില്‍ ഈ വര്‍ഷത്തെ മികച്ച എയര്‍പോര്‍ട്ട് റീട്ടെയിലര്‍ പുരസ്‌കാരം നേടി.

city exchange

ലോകത്തിലെ പ്രമുഖ റീട്ടെയിലര്‍മാര്‍, ബ്രാന്‍ഡുകള്‍, എയര്‍പോര്‍ട്ട് അതോറിറ്റികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ട്രാവല്‍ റീട്ടെയില്‍ വ്യവസായത്തിന്റെ ‘ഓസ്‌കാറുകള്‍’ എന്ന് വിളിക്കപ്പെടുന്ന ഗ്ലാമറസ് ബ്ലാക്ക്-ടൈ ഇവന്റില്‍- ഖത്തര്‍ ഡ്യൂട്ടി ഫ്രീയാണ് ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ കമ്പനി. മൂന്ന് ട്രോഫികളാണ് ഖത്തര്‍ ഡ്യൂട്ടി ഫ്രീ സ്വന്തമാക്കിയത്. എയര്‍പോര്‍ട്ട് റീട്ടെയ്ലര്‍ ഓഫ് ദി ഇയര്‍ എന്നതായിരുന്നു ഏറ്റവും മികച്ച പുരസ്‌ക്കാരം. ഖത്തര്‍ ഡ്യൂട്ടി ഫ്രീ ആദ്യമായാണ് ഈ ബഹുമതി സ്വന്തമാക്കുന്നത്.

ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് എന്നിവയ്ക്ക് ഇത് ഏറ്റവും മാന്ത്രിക നിമിഷമാണെന്ന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബദര്‍ അല്‍ മീര്‍ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!