

വാര്‍സ: മധ്യ യൂറോപ്യന്‍ മേഖലയ്ക്കായി സോഴ്‌സിംഗ്, കയറ്റുമതി ഹബ് പേളണ്ടില്‍ സ്ഥാപിക്കാന്‍ ലുലു. പോളണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള്‍സ്റ്റിന്‍ മസൂറി എയര്‍പോര്‍ട്ട്, പോളിഷ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ട്രേഡ് ഏജന്‍സി എന്നിവയുമായി ലുലു ഗ്രൂപ്പ് രണ്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു.

ആദ്യ ധാരണാപത്രം അനുസരിച്ച്, പോളണ്ടിന്റെ വടക്കുകിഴക്കന്‍ ഓള്‍സ്റ്റിന്‍ മസൂറി എയര്‍പോര്‍ട്ടില്‍ ലുലു ഏറ്റവും പുതിയ സൗകര്യം സ്ഥാപിക്കും. മസൂറിയന്‍ ലേക്ക് ഡിസ്ട്രിക്റ്റിലേക്കുള്ള പ്രവേശന കവാടത്തില്‍ ആപ്പിള്‍, ഫലങ്ങള്‍, ചീസ്, മാംസം എന്നിവയും മറ്റും ഉത്പാദിപ്പിക്കാനും പായ്ക്ക് ചെയ്യാനും കയറ്റുമതി ചെയ്യാനും സാധിക്കും. മെന, ഇന്ത്യ, ഫാര്‍ ഈസ്റ്റ് മേഖല എന്നിവിടങ്ങളിലേക്ക് പായ്ക്ക് ചെയ്ത ഭക്ഷ്യോത്പന്നങ്ങള്‍ എത്തിക്കാനാവും.

പോളിഷ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ട്രേഡ് ഏജന്‍സിയുമായുള്ള രണ്ടാമത്തെ ധാരണാപത്രം പോളണ്ടിലെ ലുലു ഗ്രൂപ്പിന് സുഗമമായ നിക്ഷേപവും പ്രവര്‍ത്തന പ്രക്രിയയും ഒരുക്കും. പോളണ്ടിലെ വിവിധ പ്രദേശങ്ങളിലെ മറ്റ് അനുബന്ധ ബിസിനസ് മേഖലകളിലെ പുതിയ അവസരങ്ങള്‍ക്കായി ഇത് സഹായിക്കും.
മുഹമ്മദ് മസൂരി അല്‍ ഹാര്‍ബിയിലെ ഓള്‍സിറ്റിന്‍ മസൂരി എയര്‍പോര്‍ട്ട് മാനേജ്മെന്റ് ബോര്‍ഡ് പ്രസിഡന്റ് വിക്ടര്‍ വോജ്സിക്കിന്റെ സാന്നിധ്യത്തില്‍ വാര്‍മിന്‍സ്‌കോ- മസുര്‍സ്‌കി റീജിയണിന്റെ ഗവര്‍ണര്‍ ഗുസ്റ്റോ മാരെക് ബ്രസെസിനും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫ് അലി എംഎയും ചേര്‍ന്ന് ആദ്യ ചരക്ക് ഫ്‌ളാഗ് ഓഫ് ചെയ്തു.
പോളണ്ടിലെ യു എ ഇ അംബാസഡര്‍, ജാക്കൂബ് സ്ലാവെക്, യു എ ഇയിലെ പോളണ്ട് അംബാസഡര്‍, പോളിഷ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ട്രേഡ് ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സഹകരണത്തിന്റെ പുതിയ വഴികള്‍ കണ്ടെത്തുന്നതിന് കര്‍ഷക സഹകരണ സംഘങ്ങളുമായും മറ്റ് കാര്‍ഷിക ഉത്പാദകരുമായും ബിസിനസ് മീറ്റും സംഘടിപ്പിച്ചു.
ആദ്യ ഘട്ടത്തില്‍ 50 മില്യണ്‍ യൂറോ മൂല്യമുള്ള കയറ്റുമതിയാണ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.
വാര്‍സോയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന യോഗത്തില്‍ പോളണ്ടില്‍ നിക്ഷേപം നടത്താനുള്ള ലുലു ഗ്രൂപ്പിന്റെ തന്ത്രപരമായ നീക്കത്തെ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അഭിനന്ദിച്ചു.

