ഖത്തറിന്റെ ഒരു റിയാല്‍ നോട്ടില്‍ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു സി ബി) രാജ്യത്തെ അഞ്ചാമത്തെ സീരീസ് ബാങ്ക് നോട്ടുകളിലെ ഒരു റിയാലില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു.

city exchange

പുതിയ പതിപ്പില്‍ ഔദ്യോഗിക ചിഹ്നം, അറബിക് അക്കങ്ങള്‍, ഇഷ്യൂ തിയ്യതി എന്നിവയിലെ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തും.

രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായി ഈ മാറ്റം നടപ്പിലാക്കിയതായി ക്യു സി ബി പ്രസ്താവിച്ചു.

ഖത്തര്‍ റിയാലിന്റെ (അഞ്ചാമത്തെ സീരീസ്) മുന്‍ പതിപ്പ് പ്രചാരത്തില്‍ തുടരുമെന്നും ഈ മാറ്റം പിന്നീട് മറ്റ് കറന്‍സി വിഭാഗങ്ങള്‍ക്കും ബാധകമാകുമെന്നും സ്ഥിരീകരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!