മാപ്പിള കലാഭവന്‍ പുരസ്‌ക്കാര വിതരണം ജൂലായ് നാലിന്

Web Desk
1 Min Read

കൊച്ചി: കേരള മാപ്പിള കലാഭവന്‍ പുരസ്‌ക്കാരങ്ങളും കേരള അര്‍ബന്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ വിദ്യാഭ്യാസ സെമിനാറും ജൂലായ് നാലിന് കളമശ്ശേരി സീപാര്‍ക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

city exchange

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള ഗാനരത്‌ന പുരസ്‌ക്കാരം എടപ്പാള്‍ ബാപ്പുവിനും ഏറ്റവും നല്ല പുസ്തകമായ എസ് എം കോയ പാട്ടിന്റെ പൂമരത്തിന്റെ രചയിതാവ് താഹില്‍ ഇസ്മാഈല്‍ ചങ്ങരംകുളത്തിന് നവരത്‌ന പുരസ്‌ക്കാരവും മാപ്പിളപ്പാട്ട് ഒരു സംവാദം എന്ന പുസ്തകത്തിന്റെ കര്‍ത്താവ് അസീസ് തരുവണക്ക് സുവര്‍ണ തൂലിക പുരസ്‌ക്കാരവും അഷറഫ് സഖാഫി പുന്നത്തിന് തൂലിക രത്‌ന പുരസ്‌ക്കാരവും യുവഗായകന്‍ സിയാനൂരിക്ക് എ വി മുഹമ്മദ് പുരസ്‌ക്കാരവും നല്‍കും.

കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അര്‍ബന്‍ കൗണ്‍സിലിന്റെ ആദരവുകളും ചടങ്ങില്‍ സമ്മാനിക്കും. ചടങ്ങ് കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ കെസ്മാര്‍ട്ട് ജോയിന്റ് ഡയറക്ടര്‍ ടിമ്പിള്‍ മാഗി ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ മുന്‍ എം എല്‍ എ അഡ്വ. കെ എന്‍ എ ഖാദര്‍, ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഡോ. ഇ പി ജോണ്‍സണ്‍, റോട്ടറി ക്ലബ് കളമശ്ശേരി പ്രസിഡന്റ് അശോക് നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് സി ഇ ഒ കുഞ്ഞുമോന്‍ കാഞ്ഞിരത്തിങ്കല്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!