ആലുവ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ആലുവ: ആലുവ നിയോജക മണ്ഡലത്തില്‍ അന്‍വര്‍ സാദത്ത് എം എല്‍ എയുടെ 2017-18ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നരക്കോടി രൂപ അനുവദിച്ച് ആലുവ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിനായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു.

city exchange

ചടങ്ങില്‍ ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, വൈസ് ചെയര്‍പെഴ്‌സണ്‍ സൈജി ജോളി, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ ഫാസില്‍ ഹുസൈന്‍, ലത്തീഫ് പൂഴിത്തറ, എം പി സൈമണ്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ മിനി ബൈജു, ലിസ ജോണ്‍സണ്‍, ആര്‍ ഡി ഡി അബ്ദുല്‍ കരീം, മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി, ഹെഡ്മിസ്ട്രസ്സ് മീന പോള്‍, പി ടി എ പ്രസിഡന്റ് വിന്‍സെന്റ് സി എ, സ്റ്റുഡന്റസ് ചെയര്‍പേഴ്‌സണ്‍ മീനാക്ഷി സി പി, പ്രിന്‍സിപ്പല്‍ ബിന്ദു കെ എം എന്നിവര്‍ പ്രസംഗിച്ചു.

സ്ത്രീ ശാക്തീകരണത്തിന് ഏറെ പ്രാധാന്യമുള്ള ഈ കാല ഘട്ടത്തില്‍ തങ്ങള്‍ക്കു ലഭിക്കുന്ന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സമൂഹത്തില്‍ മുന്നേറുവാന്‍ വിദ്യാര്‍ഥിനികള്‍ സ്വയം മുന്നോട്ടുവരണമെന്ന് സ്പീക്കര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

- Advertisement -
Ad image

6915 ചതുരശ്ര അടിയില്‍ പണിത മൂന്ന് നിലകളുള്ള പുതിയ സ്‌കുള്‍ കെട്ടിടം ആറു ക്ലാസ്സ് റൂം, ഒരു സ്റ്റാഫ് റൂം, പ്രിന്‍സിപ്പലിന്റ റൂം, കൂടാതെ വരാന്ത, സ്റ്റെയര്‍ റൂം, ടോയ് ലറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!