മലയാളീസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ബിജു തോമസ്

Web Desk
1 Min Read

അരയന്‍കാവ്: മനുഷ്യരെ മനുഷ്യരായി കാണാന്‍ സാധിക്കുന്ന മനുഷ്യത്വമാണ് യഥാര്‍ഥത്തില്‍ മാനവികതയെന്ന് ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് അഭിപ്രായപ്പെട്ടു. മലയാളീസ് സ്വയം സഹായ സംഘത്തിന്റെ ഒമ്പതാം വാര്‍ഷിക കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

തന്നെപ്പോലെ മറ്റുള്ളവരുടെയും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിച്ചു കൊടുക്കുവാനും മനുഷ്യനെന്ന നിലയില്‍ എല്ലാവരെയും പരിഗണിക്കുവാനും സാധിക്കുന്നിടത്തേ മാനവികത നിലനില്‍ക്കൂ. അത് ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുന്ന മാതൃകാ കൂട്ടായ്മയാണ് മലയാളീസെന്നും ബന്ധങ്ങളും ബാധ്യതകളും പരസ്പരം മനസ്സിലാക്കിയും സഹകരിച്ചും മൂല്യങ്ങള്‍ പാലിച്ചും ധാര്‍മ്മികതയില്‍ ഊന്നിയും ജീവിക്കുന്ന സമൂഹത്തില്‍ മാത്രമേ യഥാര്‍ഥത്തില്‍ മാനവികതയുടെ പ്രായോഗികത സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.

മലയാളീസ് സ്വയം സഹായ സംഘം പ്രസിഡന്റ് കെ എ നൗഷാദ് അധ്യക്ഷത വഹിച്ചു. പ്രശസ്ത ട്രെയിനര്‍ സാബു വര്‍ഗീസ് മോട്ടിവേഷന്‍ ക്ലാസെടുത്തു. മാഹിന്‍ ബാഖവി, ഷൗക്കത്ത് എ, റെജി, ബെന്നി വേഴപറമ്പില്‍, നഹാസ് കെ എച്ച്, ശ്രീരാജ് മാരാര്‍, സജി എം കെ, നിസാര്‍ കെ എ, സാബു എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!