

ദോഹ: ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തി ഫ്രാന്‍സ്. സൂപ്പര്‍ താരം എംബാപ്പെയാണ് ഫ്രാന്‍സിനു വേണ്ടി രണ്ടു ഗോളുകളും നേടിയത്.

ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷമാണ് മത്സരത്തിലെ മൂന്നു ഗോളുകളും സംഭവിച്ചത്. 60, 85 മിനുട്ടുകളില്‍ എംബാപ്പേ ഗോളുകള്‍ നേടിയപ്പോള്‍ 68-ാം മിനുട്ടിലാണ് ഡെന്‍മാര്‍ക്കിനു വേണ്ടി ക്രിസ്റ്റിന്‍സണ്‍ ഒരു ഗോള്‍ തിരിച്ചടിച്ചത്.

രണ്ട് മത്സരങ്ങളിലും ജയിച്ച ഫ്രാന്‍സിന് നിലവില്‍ ആറു പോയിന്റുകള്‍ സ്വന്തമായി. രണ്ട് മത്സരങ്ങളില്‍ നിന്നും മൂന്നു പോയിന്റ് നേടിയ ഓസ്‌ട്രേലിയയാണ് രണ്ടാമതെങ്കിലും പ്രീ ക്വാര്‍ട്ടറിലേക്കുള്ള ടീമിനെ വ്യക്തമാകാന്‍ ഇനിയും സമയമെടുക്കും. രണ്ട് മത്സരങ്ങളിലേയും ജയത്തോടെ ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലെത്തി.
സമനില ഗോള്‍ നേടിയതോടെ പ്രതിരോധത്തിലൂന്നിയ ഡെന്മാര്‍ക്കിന്റെ കോട്ട ഭേദിച്ചാണ് ഫ്രാന്‍സ് ജയിച്ചു കയറിയത്.

