കോഴിക്കോട്ട് ലഹരിസംഘം ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചു

Web Desk
0 Min Read

കോഴിക്കോട്: രാമനാട്ടുകരയില്‍ ഫോട്ടോഗ്രാഫര്‍ക്ക് ലഹരിസംഘത്തിന്റെ മര്‍ദനം. ലഹരി ഉപയോഗിച്ച് യുവാക്കള്‍ ചേരി തിരിഞ്ഞ് സംഘട്ടനം നടത്തിയതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറെയാണ് മര്‍ദ്ദിച്ചത്.അജന്ത സ്റ്റുഡിയോ ഫോട്ടോഗ്രാഫര്‍ അനീഷ് കുമാര്‍ സാരമായ പരിക്കുകളോടെ ആശുപത്രിയല്‍ ചികിത്സ തേടി. അക്രമികള്‍ സ്റ്റുഡിയോയില്‍ കയറി മര്‍ദ്ധിക്കുകയും കമ്പ്യൂട്ടര്‍ അടിച്ചു പൊളിക്കുകയും സ്റ്റുഡിയോയുടെ ഗ്ലാസ് എറിഞ്ഞു ഉടക്കുകയും ചെയ്തിട്ടുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!