ജെ സി ഡാനിയേല്‍ പുരസ്‌ക്കാരം ശാരദയ്ക്ക്

Web Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമുന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം ജനുവരി 25ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ സമ്മാനിക്കും.

city exchange

നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരം കൈമാറുക. മുപ്പത്തിരണ്ടാമത് ജെ സി ഡാനിയേല്‍ പുരസ്‌കാരമാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചത്.

ജെ സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് കൂടിയായ ശ്രീകുമാരന്‍ തമ്പി, നടി ഉര്‍വശി, സംവിധായകന്‍ ബാലു കിരിയത്ത് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് ശാരദയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. 1968ല്‍ തുലാഭാരം, 1972ല്‍ സ്വയംവരം എന്നീ മലയാളം ചിത്രങ്ങളിലൂടെ രണ്ടു തവണയും 1977ല്‍ തെലുങ്കു ചിത്രമായ നിമജ്ജനത്തിലൂടെയും ശാരദ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1979ല്‍ ത്രിവേണി, താര എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും ശാരദ നേടിയിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ തെനാലി സ്വദേശിയാണ് 80കാരിയായ സരസ്വതീ ദേവി എന്ന ശാരദ. ഇണപ്രാവുകള്‍ എന്ന ചിത്രത്തിലൂടെ 1965ലാണ് മലയാള ചലച്ചിത്ര ലോകത്തെത്തിയത്. 125ല്‍ അധികം മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

- Advertisement -
Ad image

1996 മുതല്‍ 1998 വരെ തെനാലി മണ്ഡലത്തില്‍ നിന്നും തെലുഗു ദേശം പാര്‍ട്ടിയുടെ ലോക്‌സഭാംഗമായി ശാരദ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1945 ജൂണ്‍ 25ന് ആന്ധ്രപ്രദേശിലെ തെനാലിയില്‍ വെങ്കിടേശ്വര റാവുവിന്റേയും സത്യവതി ദേവിയുടേയും മകളായാണ് ശാരദ ജനിച്ചത്. ശാരദയുടെ അമമ സത്യവതി ദേവിയുടെ പിതാവ് മലയാളിയാണെന്ന ബന്ധം ശാരദയ്ക്ക് കേരളവുമായുണ്ട്.

Share This Article
Leave a Comment
error: Content is protected !!