ഖത്തര്‍ കലണ്ടറിന്റെ പ്രത്യേക പതിപ്പുമായി ഖത്തര്‍ ടൂറിസം

Web Desk
2 Min Read

ദോഹ: ഖത്തര്‍ ടൂറിസം ഖത്തര്‍ കലണ്ടറിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി.

city exchange

സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പുകള്‍ മുതല്‍ ഫെസ്റ്റിവലുകളും താരനിബിഡമായ എക്സിബിഷനുകളും ഉള്‍പ്പെടെ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 25-ലധികം പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ക്യൂറേറ്റഡ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ പിന്തുണയോടെ ലോകോത്തര പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ മികവാണ് ഒരിക്കല്‍ കൂടി പ്രകടമാക്കുന്നത്.

വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഖത്തറിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും അനുഭവിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ ടൂറിസത്തിലെ ടൂറിസം ഇവന്റ്സ് ആന്‍ഡ് ഫെസ്റ്റിവല്‍ ഓര്‍ഗനൈസിങ് വിഭാഗം ആക്ടിംഗ് ഹെഡ് ശൈഖ നൂര്‍ അബ്ദുല്ല അല്‍ താനി പറഞ്ഞു.

ഫെബ്രുവരി 10 വരെ നടക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ഒമ്പത് സ്റ്റേഡിയങ്ങളിലായി നടക്കും.

- Advertisement -
Ad image

ഇക്വസ്ട്രിയന്‍ പ്രേമികള്‍ക്ക് 2024 ഫെബ്രുവരി 11 വരെ അല്‍ ഷഖബില്‍ നടക്കുന്ന ദോഹ ടൂറില്‍ 115-ലധികം കുതിരകളെ കാണാന്‍ കഴിയും.

ഫെബ്രുവരി 15 വരെ അല്‍ ഷഹാനിയയിലാണ് ഖത്തര്‍ ഒട്ടകോത്സവം. ലോക അക്വാട്ടിക്‌സ് ചാമ്പ്യന്‍ഷിപ്പ് ദോഹ 2024 ഫെസ്റ്റിവല്‍ ഫെബ്രുവരി 2 മുതല്‍ 18 വരെ നടക്കും.

സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും ജനുവരി 27 വരെ സമ്മാനങ്ങള്‍ നേടാനുള്ള അവസരത്തിനായി ഷോപ്പ് ഖത്തര്‍ 2024-ല്‍ പങ്കെടുക്കാം. ഫെബ്രുവരി 7- 17 തിയ്യതികളില്‍ അല്‍ ബിദ്ദ പാര്‍ക്കില്‍ നടക്കുന്ന ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലില്‍ രുചികളുടെ ലോകം അനുഭവിച്ചറിയാനാകും. ഖത്തര്‍ കൈറ്റ് ഫെസ്റ്റിവല്‍ 2024 ജനുവരി 25 മുതല്‍ ഫെബ്രുവരി 3 വരെ ഓള്‍ഡ് ദോഹ തുറമുഖത്ത് വര്‍ണ്ണാഭമായ പട്ടങ്ങളുടെ ശേഖരം പ്രദര്‍ശിപ്പിക്കും.

ജനുവരി 27 വരെ മാര്‍മി ഫെസ്റ്റിവലില്‍ ഫാല്‍ക്കണ്‍റി വേട്ടക്കാര്‍ക്ക് രാജ്യത്തിന്റെ വേരുകളും പാരമ്പര്യങ്ങളും തിരിച്ചറിയാനും ഫെബ്രുവരി 11 വരെ നടക്കുന്ന കത്താറ ഇന്റര്‍നാഷണല്‍ അറേബ്യന്‍ ഹോഴ്‌സ് ഫെസ്റ്റിവലില്‍ ഖത്തറിന്റെ സംസ്‌കാരവും പൈതൃകവും ആഘോഷിക്കുന്ന പരിപാടികള്‍ ആസ്വദിക്കാനുമാവും.

20 വര്‍ഷത്തെ ആഡംബരവും സമൃദ്ധിയും ആഘോഷിക്കുന്ന ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷന്റെ ഈ വര്‍ഷത്തെ പതിപ്പ് ഫെബ്രുവരി 5 മുതല്‍ 11 വരെ നടക്കും. ജനുവരി 25 മുതല്‍ ഫെബ്രുവരി 2 വരെ ഗലേരിയ അല്‍ഹാസത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രദര്‍ശനം നടക്കുന്നു. ദോഹ എക്സ്പോ 2023 മാര്‍ച്ച് 28 വരെ തുടരും.

ഫെബ്രുവരി 24- 28 തിയ്യതികളില്‍ ഖത്തര്‍ മ്യൂസിയം ഡിസൈന്‍ ദോഹയുടെ ആദ്യ പതിപ്പും പ്രഖ്യാപിച്ചു. ടര്‍ക്കിഷ് കലാകാരനായ ഫെലക്സന്‍ ഒനാറിന്റെ സൃഷ്ടികള്‍ ചിത്രീകരിക്കുന്ന ‘ഷട്ടേര്‍ഡ്’ എക്‌സിബിഷന്‍ മെയ് 7 വരെ ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയത്തില്‍ നടക്കും.

Share This Article
Leave a Comment
error: Content is protected !!