ഭാഷ നാടിന്റെ സംസ്‌കാരമാകണം: പി ബാലചന്ദ്രന്‍ എം എല്‍ എ

Web Desk
1 Min Read

തൃശൂര്‍: രാജ്യത്തിന്റെ ബഹുസ്വരതയെ ഏകീകരിക്കാനും രാജ്യത്തിന്റെ ഘടന മാറ്റാനും ചിലര്‍ ശ്രമിക്കുന്നുണ്ടെങ്കിലും മതേതര ഇന്ത്യ അതിന് അനുവദിക്കില്ലെന്ന് പി ബാലചന്ദ്രന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ തൃശൂര്‍ റവന്യൂ ജില്ലാ സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

രാജ്യത്തെ പ്രമുഖ സ്ഥലങ്ങളുടെ പേരുകള്‍ പോലും മാറ്റിക്കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ സംസ്‌കാരം നിലനിര്‍ത്താന്‍ നമുക്ക് കഴിയണം. ഫാസിസം ഒരാശയമല്ല. ഭരണം ഉപയോഗിച്ച് രാജ്യത്തെ ജനവിഭാഗങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതിനെയും നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ മികച്ച അറബി അധ്യാപകനുള്ള എ ബി അബ്ദുള്ള മാസ്റ്റര്‍ സ്മാരക അവാര്‍ഡ് പെരുമ്പിലാവ് എം യു എം എല്‍ പി സ്‌കൂള്‍ അധ്യാപകന്‍ സി എം മുഹമ്മദ് റഫീഖ് മാസ്റ്റര്‍ക്ക് എം എല്‍ എ കൈമാറി. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നവരേയും എം എല്‍ എ ആദരിച്ചു.

കെ എ എം എ തൃശൂര്‍ റവന്യൂ ജില്ലാ പ്രസിഡണ്ട് കെ എം ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കെ എ എം എ സംസ്ഥാന പ്രസിഡണ്ട് എ എ ജാഫര്‍ മുഖ്യാതിഥിയായി. സംസ്ഥാന സെക്രട്ടറി ഇ ഐ മുജീബ് പ്രമേയ പ്രഭാഷണം നടത്തി.

- Advertisement -
Ad image

ജില്ലാ സെക്രട്ടറി എസ് എ റഫീഖ്, വനിതാ ഫോറം ചെയര്‍പേഴ്‌സന്‍ എം കെ ആതിഖാ ബീവി, കണ്‍വീനര്‍ കെ കെ ഉമ്മു അതിയ്യ, ജില്ലാ ട്രഷറര്‍ കെ എ അബ്ദുസ്സമദ്, ഇ ഐ മുഹമ്മദ് അസ്ലം, എ താജുദ്ദീന്‍, അമല്‍ വഹാബ്, വി സി ഷാഹുല്‍ ഹമീദ് സഗീര്‍, ആര്‍ എ ആബിദ, സി അബ്ദുല്‍ മുനീര്‍, സക്കീര്‍ ഹുസൈന്‍ പി എം, വിരമിക്കുന്ന അധ്യാപകരായ സീനത്ത് പി ബി, സൈനബ വി കെ, സുഹറ പി എ, അസ്മാബി പി എ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!