NEWS
പ്രൊ-ബോക്‌സിംഗ് ലീഗ് ഞായറാഴ്ച കോഴിക്കോട്ട്

കോഴിക്കോട്: കേരളത്തില്‍ ആദ്യമായി പ്രൊഫഷണല്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിനു കോഴിക്കോട് വേദിയാകുന്നു. അമച്വര്‍ ബോക്‌സിംഗില്‍ മികവു തെളിയിച്ച മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന ‘പ്രൊ-ബോക്‌സിംഗ് ലീഗ്- 2023’ ആണ് മാര്‍ച്ച് 12ന് ഞായറാഴ്ച കോഴിക്കോട്ട് നടക്കുന്നത്.

ചെറൂട്ടി റോഡിലെ മുയ്തായ് കാലിക്കട്ടില്‍ പ്രത്യേകം സജ്ജമാക്കിയ റിംഗില്‍ രാവിലെ 10 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.
സ്പാര്‍ട്ടന്‍സ് സ്‌കൂള്‍ ഓഫ് മാര്‍ഷല്‍ ആര്‍ട്‌സിന്റെ നേതൃത്വത്തിലാണ് ചാമ്പ്യന്‍ഷിപ്പ്. ഏഴ് കാറ്റഗറികളിലാണ് മത്സരങ്ങള്‍. വിജയികള്‍ക്ക് കാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. കൂടാതെ ജേതാക്കള്‍ക്ക് പ്രഫഷണല്‍ ബോക്‌സിംഗ് ഇന്ത്യന്‍ റാംഗിംഗ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



