

നെടുമ്പാശ്ശേരി: അത്താണിയില്‍ പെരുകിവരുന്ന വാഹനമോഷണങ്ങള്‍, മറ്റു കുറ്റകൃത്യങ്ങള്‍ എന്നിവക്ക് എതിരെ നടപടി എടുക്കാത്തതിലും അത്താണി, ചെങ്ങാമനാട്, കുറുമശ്ശേരി എന്നിവിടങ്ങളില്‍ ഉണ്ടായിരുന്ന സി സി ടി വി ക്യാമറകള്‍ ഉടന്‍ പുന:സ്ഥാപിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചും യുവമോര്‍ച്ച നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അത്താണി ജങ്ഷനില്‍ ശ്രദ്ധക്ഷണിക്കല്‍ സമരം നടത്തി.

മിഥുന്‍ ചെങ്ങാമനാട് അധ്യക്ഷത വഹിച്ചു. രൂപേഷ് പൊയ്യാട്ട് ഉദ്ഘാടനം ചെയ്തു. വി വി ഷണ്മുഖന്‍, ബാബു കരിയാട്, വി പി ഷാജി, അരുണ്‍ കെ വി, അഭിലാഷ് മുരളീധരന്‍, ആര്യ ഉണ്ണികൃഷ്ണന്‍, സുധീഷ് എ വി, ശരത്കുമാര്‍ പി ബി, അഖില്‍ പുതുവാശ്ശേരി, സുനില്‍ കുമാര്‍ കെ എസ്സ്, ജിനു വിശ്വംഭരന്‍, കെ വി വിജയകുമാര്‍, ദീപീഷ് റി ഡി, സിജു ചെമ്പന്‍ കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
