
കോഴിക്കോട്:

സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കുവിട്ടതില്‍ സമസ്തയുടെ നിലപാട് ഏകകണ്ഠമാണെന്നും സംഘടനയ്ക്കുള്ളില്‍ ആശയക്കുഴപ്പമില്ലെന്നും നേതാക്കള്‍. വഖ്ഫ് നിയമന തീരുമാനം പുനഃപരിശോധിക്കണമെന്ന് സമസ്ത സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടതാണ്. ചില രാഷ്ട്രീയവിവാദങ്ങള്‍ കാരണവും മഹല്ലുകളില്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാനുമായാണ് ഇന്നലെ പള്ളികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രഭാഷണം വേണ്ടെന്നുവയ്ക്കാന്‍ തീരുമാനിച്ചതെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കുവിട്ട നടപടി പുനഃപരിശോധിക്കണമെന്ന് സമസ്ത അംഗീകരിച്ച പ്രമേയത്തില്‍ നേരത്തെ ആവശ്യപ്പെട്ടതാണ്. മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയ്ക്കൊപ്പം സമസ്ത സഹകരിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രഭാഷണം രാഷ്ട്രീയവിവാദങ്ങള്‍ക്കും മഹല്ലുകളില്‍ കുഴപ്പങ്ങള്‍ക്കും കാരണമാകുമെന്നതിനാലാണ് ഒഴിവാക്കേണ്ടതാണെന്ന പ്രഖ്യാപനം സമസ്ത പ്രസിഡന്റ് നടത്തിയതെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

