മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവ അന്തരിച്ചു

Web Desk
0 Min Read

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവ അന്തരിച്ചു. 67 വയസ്സായിരുന്നു. അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ദുവയുടെ മകളും അഭിനേത്രിയുമായ മല്ലിക ദുവയാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ആദ്യം കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യയും റേഡിയോളജിസ്റ്റുമായ പത്മാവതി ചിന്ന ദുവ ജൂണിലാണ് കോവിഡ് ബാധിച്ച് മരിച്ചത്.
സംസ്‌ക്കാരച്ചടങ്ങുകള്‍ ഞായറാഴ്ച ലോധി ശ്മശാനത്തില്‍.

city exchange
Share This Article
Leave a Comment
error: Content is protected !!