അല്‍ഖസീമിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് പുനഃരാരംഭിക്കുന്നു

Web Desk
0 Min Read

ദോഹ: ഖത്തര്‍ എയര്‍വെയ്‌സിന്റെ അല്‍ഖസീം പ്രിന്‍സ് നായിഫ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് പുന:രാരംഭിക്കുന്നു. ഈ മാസം 22നാണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ സര്‍വീസ് ആരംഭിക്കുന്നത്.

city exchange

പ്രതിവാരം നാല് സര്‍വീസുകളാണ് ഖത്തര്‍ എയര്‍വെയ്‌സ് അല്‍ഖസീമിലേക്ക് സര്‍വീസ് നടത്തുക. ലോകത്തിലെ 150ലേറെ നഗരങ്ങളിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ അല്‍ഖസീമിലെ യാത്രക്കാര്‍ക്ക് ലഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് പറഞ്ഞു.

സൗദിയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് നടത്തുന്ന അഞ്ചാമത്തെ കേന്ദ്രമാണ് അല്‍ഖസീം. ഖത്തര്‍ എയര്‍വെയ്‌സിന്റെ അല്‍ഖസീം സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ സൗദിയിലേക്കുള്ള പ്രതിവാര സര്‍വീസുകളുടെ എണ്ണം 101 ആയി ഉയരും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!