

കോഴിക്കോട്: യുവ എഴുത്തുകാരി നല്‍കിയ പീഡനക്കേസില്‍ സാഹിത്യകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

സിവികിനെതിരേ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നതായും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. യുവ എഴുത്തുകാരിയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസില്‍ ആദ്യം പീഡന പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് കേസെടുത്തതോടെ സിവിക് ഒളിവില്‍ പോവുകയും ചെയ്തു. ഇതിനു പിന്നാലെ മറ്റൊരു യുവതി കൂടി സിവിക്കിനെതിരേ പീഡനപരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസിലും സിവിക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയിട്ടുണ്ട്.
