

ഇടുക്കി: മഴ കനത്തത്തോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ ജലനിരപ്പ് 137 അടിയാണ്. പരാമവധി 142 അടിയാണ് സംഭരണശേഷി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങള്‍ ശക്തമായ മഴ പെയ്തതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിക്കുകയായിരുന്നു.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസംകൂടി മഴ തുടരുമെന്നാണ് കലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. മധ്യ, തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
