സവാഹിരി വധം ദോഹ കരാറിന്റെ ലംഘനമെന്ന് താലിബാന്‍

Web Desk
1 Min Read

കാബൂള്‍: യു എസ് ഡ്രോണ്‍ ആക്രമണത്തിലൂടെ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചത് ദോഹ കരാറിന്റെ ലംഘനമാണെന്ന് താലിബാന്‍. യു എസിന്റെ നടപടി താലിബാനും യു എസും തമ്മിലുണ്ടാക്കിയ ദോഹ കരാറിന്റെ ലംഘനമാണെന്നാണ് താലിബാന്‍ പ്രതികരിച്ചത്.

city exchange

അഫ്ഗാനിസ്ഥാല്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് വേണ്ടിയാണ് താലിബാനും യു എസും തമ്മില്‍ ദോഹയില്‍ 2020 ഫെബ്രുവരിയില്‍ സമാധാന കരാറില്‍ ഒപ്പിട്ടത്.

ആക്രമണത്തെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായും ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ദോഹ കരാറിന്റെയും ലംഘനമാണെന്നും താലിബാന്‍ വക്താവ് സബിയുല്ലാഹ് മുജാഹിദ് പ്രസ്താവനയില്‍ പറഞ്ഞു. നടപടി അമേരിക്കയുടെയും അഫ്ഗാനിസ്ഥാന്റെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് നിലവിലുള്ള അവസരങ്ങളെ മോശമായി ബാധിച്ചേക്കാമെന്നും അഫ്ഗാനിസ്ഥാന്റെ വാര്‍ത്താ- സാംസ്‌കാരിക വകുപ്പ് സഹമന്ത്രി കൂടിയായ മുജാഹിദ് പ്രസ്താവനയില്‍ പറഞ്ഞു.

- Advertisement -
Ad image

സെപ്റ്റംബര്‍ 11 ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളിലൊന്നായിരുന്നു സവാഹിരിയെന്നും അമേരിക്കന്‍ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ലക്ഷ്യം വെച്ചുകൊണ്ട് സവാഹിരിയുടെ കീഴില്‍ അല്‍ ഖാഇദ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായും ആരോപിച്ച ബൈഡന്‍ തന്നെയാണ് സവാഹിരിയെ അമേരിക്ക വധിച്ചതായി അറിയിച്ചത്. ഡ്രോണ്‍ ആക്രമണ ഓപ്പറേഷന്റെ സമയത്ത് സവാഹിരിയുടെ കുടുംബാംഗങ്ങളെയോ മറ്റ് സിവിലിയന്‍സിനെയോ ആക്രമിച്ചിട്ടില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. ‘നീതി നടപ്പിലാക്കപ്പെട്ടു’ എന്നായിരുന്നു അല്‍ സവാഹിരി കൊല്ലപ്പെട്ടതിന് പിന്നാലെ ജോ ബൈഡന്‍ നടത്തിയ പ്രതികരണം.

Share This Article
Leave a Comment
error: Content is protected !!