തന്നെ ട്രോളിയവരെ കണക്കിന് പരിഹസിച്ച് അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Web Desk
1 Min Read

വര്‍ഷങ്ങള്‍ക്കു മുമ്പ് എസ് എസ് എല്‍ സി വിജയശതമാനം വര്‍ധിച്ചതില്‍ വിദ്യാഭ്യാസ മന്ത്രിയെ ട്രോളുകയും കുറ്റപ്പെടുത്തുകയും ചെയ്തവരെ കണക്കിന് പരിഹസിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. എസ് എസ് എല്‍ സി വിജയശതമാനം 99.47 ശതമാനമായപ്പോള്‍ ഗോപാലേട്ടന്റെ പശുവില്ല, ആമിനത്താത്തയുടെ പൂവന്‍ കോഴിയില്ല, സ്‌കൂളിന്റെ ഓട് മാറ്റാന്‍ വന്ന ബംഗാളിയുമില്ല, റിസള്‍ട്ട് പ്രഖ്യാപിച്ചത് താനല്ലാത്തതുകൊണ്ട് ഇജ്ജാതി ട്രോളുകളൊന്നുമില്ല എന്നു പറഞ്ഞുകൊണ്ടാണ് പി കെ അബ്ദുറബ്ബ് തന്റെ ഫേസ് ബുക്ക് പോസ്റ്റ് ആരംഭിച്ചത്. വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവുകേടല്ലെന്നും വിദ്യാര്‍ഥികളെ നിങ്ങളുടെ മിടുക്കുകൊണ്ടാണെന്നും നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ലെന്നും പറഞ്ഞുകൊണ്ട് അഭിനന്ദിച്ചാണ് അബ്ദുറബ്ബ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

city exchange
https://www.facebook.com/PK.Abdu.Rabb/photos/a.739669712713020/4724304374249514/

അബ്ദുറബ്ബിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

SSLC വിജയശതമാനം 99.47
ഗോപാലേട്ടന്റെ പശുവില്ല,
ആമിനത്താത്തയുടെ പൂവന്‍ കോഴിയില്ല,
സ്‌കൂളിന്റെ ഓട് മാറ്റാന്‍ വന്ന ബംഗാളിയുമില്ല.
റിസള്‍ട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട്
ഇജ്ജാതി ട്രോളുകളൊന്നുമില്ല.
2011 ല്‍ എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് ഞാന്‍ മന്ത്രിയായിരുന്ന കാലത്തും SSLC
വിജയശതമാനം കൂടിക്കൂടി വന്നു.
2012 ല്‍ 93.64%
2013 ല്‍ 94.17%
2014 ല്‍ 95.47 %
2015 ല്‍ 97.99%
2016 ല്‍ 96.59%
UDF ന്റെ കാലത്താണെങ്കില്‍ വിജയശതമാനം ഉയരുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ കഴിവിനെ
വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബര്‍ പോരാളികളുടെ സ്ഥിരം പണി.
2016 മുതല്‍ പ്രൊഫസര്‍ രവീന്ദ്രനാഥ്
മന്ത്രിയായ ശേഷമുള്ള വിജയശതമാനവും
ഉയരത്തില്‍ തന്നെയായിരുന്നു.
2017 ല്‍ 95.98%
2018 ല്‍ 97.84%
2019 ല്‍ 98.11%
2020 ല്‍ 98.82%
ഇപ്പോഴിതാ 2021 ല്‍ 99.47% പേരും
SSLC ക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു.
വിജയശതമാനം കൂടിയത് മന്ത്രിയുടെ
കഴിവു കേടല്ല, വിദ്യാര്‍ത്ഥികളെ,
നിങ്ങളുടെ മിടുക്കു കൊണ്ടാണ്.
നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല.
ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!