നാട്ടോര്‍മകള്‍ ബാക്കിയാക്കി സനീഷ് വിടവാങ്ങി

Web Desk
1 Min Read

ജിദ്ദ: നാടിന്റെ ഓര്‍മകള്‍ മാത്രം ബാക്കിയാക്കി ഒരു പ്രവാസികൂടി വിടവാങ്ങി. നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കുകയായിരുന്ന മലയാളി യുവാവാണ് കഴിഞ്ഞ ദിവസം വിധിക്ക് കീഴടങ്ങിയത്. പാലക്കാട് ചുനങ്ങാട് മനക്കല്‍പടി പുത്തന്‍പുരക്കല്‍ വീട്ടില്‍ സനീഷ് (38) ആണ് മരിച്ചത്. കിഴക്കന്‍ സൗദിയില്‍ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ സനാഇയ്യ യൂണിറ്റ് അംഗമാണ്. ഈ മാസം 22ന് നാട്ടിലേയ്ക്ക് മടങ്ങാന്‍ ടിക്കറ്റ് എടുത്തു തയ്യാറെടുക്കുന്നതിനിടയിലാണ് മരണം്. കഴിഞ്ഞ അഞ്ചു വര്‍ഷമായി, അല്‍ഹസ്സയില്‍ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സനീഷ്. ചൊവ്വാഴ്ച്ച വൈകുന്നേരം സനീഷിന്റെ റൂമിലെത്തിയ സഹപ്രവര്‍ത്തകരാണ് ബോധമില്ലാതെ കിടക്കുന്ന സനീഷിനെ കണ്ടെത്തിയത്. ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്ന് ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചു. രാമചന്ദ്രന്‍,ഇന്ദിര ദമ്പതികളുടെ മകനാണ് സനീഷ്. ഭാര്യ:ദൃശ്യ. രണ്ടു കുട്ടികളുമുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!