

രാമന്തളി: രാമന്തളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി രാമന്തളി ഗവണ്‍മെന്റ് മാപ്പിള യു പി സ്‌കൂളിന് വേണ്ടി നിര്‍മ്മിച്ച് നല്‍കിയ പാചകപ്പുരയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഷൈമ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ആര്‍ എം ജെ സി ജനറല്‍ സെക്രട്ടറി കെ കെ സി അബ്ദുല്ല, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പ്രധാനാധ്യാപകന്‍ ഭാസ്‌കരന്‍ നമ്പ്യാര്‍, ടി അബ്ദുല്ല, കെ പി അബ്ദുല്‍ ഖാദര്‍ ഹാജി, മടക്കാല്‍ മുസ്തഫ, അധ്യാപകരായ വിനോദ് കുമാര്‍, യു കെ ദാക്ഷായണി തുടങ്ങിയവര്‍ പങ്കെടുത്തു.
