വേഗരാജാവ് അനുരാഗിന് പൂര്‍വവിദ്യാലയത്തിന്റെ ആദരം

Web Desk
1 Min Read

കുറ്റ്യാടി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ചാംപ്യനായ പൂര്‍വ വിദ്യാര്‍ഥി സി വി അനുരാഗിനെ എം ഐ യു പി സ്‌കൂള്‍ അനുമോദിച്ചു. ടൗണില്‍നിന്ന് തുറന്നവാഹനത്തില്‍ ഘോഷയാത്രയായി ആനയിച്ച് പൂച്ചെണ്ടുകള്‍ നല്‍കിയാണ് സ്‌കൂളില്‍ സ്വീകരിച്ചത്. പൂര്‍വ വിദ്യാര്‍ഥിയും കോഴിക്കോട് അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുമായ പി കെ സന്തോഷ് കുമാര്‍ അനുരാഗിന് ഉപഹാരം കൈമാറി. പ്രധാനാധ്യാപകന്‍ ഇ അഷറഫ്, പി ടി എ വൈസ് പ്രസിഡന്റ് വി കെ റഫീഖ് എന്നിവര്‍ ചേര്‍ന്ന് അനുരാഗിനെ സ്‌ക്കൂളിലേക്ക് ആനയിച്ചു.

city exchange

സ്‌ക്കൂളുകളില്‍ അധ്യാപകരെ പേടിയായിരുന്ന പണ്ടത്തെ കാലം കഴിഞ്ഞെന്നും ഇപ്പോള്‍ വിദ്യാര്‍ഥി- അധ്യാപക സൗഹൃദ അന്തരീക്ഷമാണ് നിലനില്ക്കുന്നതെന്നും സന്തോഷ് കുമാര്‍ പറഞ്ഞു. പണ്ടൊക്കെ കുട്ടികള്‍ക്ക് അധ്യാപകരെ പേടിയായിരുന്നു. അന്നൊക്കെ പഠിക്കുന്നവര്‍ പഠിക്കും, അല്ലാത്തവര്‍ ഒട്ടും പഠിക്കില്ല. കണക്കും ഹിന്ദിയുമൊക്കെ ഏതാനും പേര്‍ പഠിക്കും. ക്ലാസില്‍ നാലോ അഞ്ചോ പേര് കണക്ക് ചെയ്യും. അത് മിക്കവാറും അധ്യാപകരുടെ മക്കള്‍ ആയിരിക്കും. പണ്ടൊക്കെ അധ്യാപകരെ പേടിച്ച് പല കുട്ടികളും സ്‌ക്കൂളില്‍ വരാറുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതിയൊക്കെ മാറി. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരായ അധ്യാപകര്‍ ആത്മാര്‍ഥമായി എല്ലാവരെയും നന്നായി പഠിപ്പിക്കുന്നു. ഇന്ന് കുട്ടികള്‍ക്കൊക്കെ സ്‌ക്കൂളില്‍ വരന്‍ ആവേശമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ കലാ കായിക മത്സരങ്ങളിലും പരീക്ഷകളിലും ജേതാക്കളായവര്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി. ജനപ്രതിനിധികളായ ഹാഷിം നമ്പാട്ടില്‍, പി കെ സബ്‌ന, അബ്ദുല്‍ ലത്തീഫ്, സ്റ്റാഫ് സെക്രട്ടറി എ മുഹമ്മദ്
ഷരീഫ്, എം പി ടി എ പ്രസിഡന്റ് വിനിഷ വി പി, റഫീഖ് സി, കെ പി അബ്ദുല്‍ മജീദ്, ജമാല്‍ കുറ്റ്യാടി, നാസര്‍ തയ്യുള്ളതില്‍, അഷ്‌റഫ് ചാലില്‍, ആര്‍ എന്‍ ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!