പ്രവാസി ലീഗ്: മുണ്ടക്കാല്‍ ഇബ്രാഹിം, വി വി അബ്ദുല്‍ സലാം, പി അബ്ദുല്‍ ഖാദര്‍ ഭാരവാഹികള്‍

Web Desk
1 Min Read

പയ്യന്നൂര്‍: കേരള പ്രവാസി ലീഗ് രാമന്തളി ശാഖാ കമ്മിറ്റിയ്ക്ക് രൂപം നല്‍കി. രാമന്തളി സി എച്ച് സൗധത്തില്‍ സംഘടിപ്പിച്ച യോഗം ജില്ലാ പ്രവാസി ലീഗ് വൈസ് പ്രസിഡന്റ് നജീബ് മുട്ടം മുഖ്യാതിഥിയായി ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

പയ്യന്നൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ടി പി മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. പി പി സുലൈമാന്‍ ഹാജി സ്വാഗതം പറഞ്ഞു.

പ്രസിഡണ്ടായി മുണ്ടക്കാല്‍ ഇബ്രാഹിമിനെയും ജനറല്‍ സെക്രട്ടറിയായി വി വി അബ്ദുല്‍ സലാമിനെയും ട്രഷററായി പി. അബ്ദുല്‍ ഖാദറിനെയും തെരഞ്ഞെടുത്തു.
രാമന്തളി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി എം ലത്തീഫ്, മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ശാഖാ മുസ്‌ലിം ലീഗ് ജനറല്‍ സെകട്ടറി പി ഹമീദ് മാസ്റ്റര്‍, കോച്ചന്‍ അബദുല്ല, കെ വി അബൂബക്കര്‍, മുണ്ടക്കാല്‍ മുഹമ്മദ് ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image

പി കെ മുഹമൂദ് ഹാജി, വി വി അസൈനാര്‍, കെ കെ ഇസ്മായില്‍, ചാപയില്‍ മുഹമദ് കുഞ്ഞി,
യു കെ മുഹമ്മദ് ഹാഷിം, സി കെ സുബൈര്‍, വി വി ഖാലിദ്, സി എച്ച് അബ്ദുല്‍ റഹ്മാന്‍, പി പി ഖാസിം, മോണങ്ങാട്ട് അബൂബക്കര്‍, എസ് കെ പി ഹൈദര്‍ അലി, യു ടി അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!