

പയ്യന്നൂര്‍: വയനാട്ടില്‍ സര്‍വ്വതും നഷ്ടപ്പെട്ട ജനങ്ങളുടെ ദുരിതത്തിന്നറുതി വരുത്തി അവരെ നെഞ്ചോട് ചേര്‍ത്തു പിടിക്കാന്‍ ഐ എസ് ഡി സ്‌ക്കൂള്‍ വിദ്യാഥികളും. സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പയ്യന്നുര്‍ നിയോജക മണ്ഡലം എം എല്‍ എ ടി ഐ മധുസൂദനന്‍ വിദ്യാര്‍ഥികളായ ആരോമല്‍ ലതീഷ്, റിന്‍ഷാ റിയാസ്, മെഹ്താബ് അമ്മദ, ഫാത്തിമ അമാനി അഷ്‌റഫ്, ഇസ്ഹാഖ് ഇസ്മായില്‍, ഷെസിന്‍ സിദ്ദീഖ്, റിഫാ അസ്ലം, സി കെ മുഹമ്മദ് ഇബ്രാഹിം, അനസ് അബ്ദുല്‍ റസാഖ് എന്നിവര്‍ ചേര്‍ന്നു ദുരിതാശ്വാസ നിധിയിലേത് ഫണ്ട് കൈമാറി.

കുട്ടികള്‍ കാണിക്കുന്ന സഹജീവി സ്‌നേഹത്തെയും ചേര്‍ത്തു പിടിക്കലിലിനെയും എം എല്‍ എ മുക്തകണ്ഠം പ്രശംസിച്ചു.

പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍, മാനേജ്‌മെന്റ് പ്രതിനിധി കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി ടി എ പ്രസിഡണ്ട് കെ സവാദ്, ട്രഷറര്‍ ഷിഹാബുദ്ദീന്‍ വൈസ് പ്രിന്‍സിപ്പല്‍ കെ പി ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
