ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ഉദ്ഘാടനം 18ന്

Web Desk
3 Min Read

കൊച്ചി: ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കേരള ചാപ്റ്റര്‍ ഉദ്ഘാടനം 18ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നിര്‍വഹിക്കും. മറൈന്‍ ഡ്രൈവ് താജ് ഗേറ്റ്വേയില്‍ നടക്കുന്ന ചടങ്ങില്‍ വൈറ്റില ചക്കരപ്പറമ്പിലെ കേന്ദ്ര ഓഫീസ് ഉദ്ഘാടനം ഗള്‍ഫാര്‍ ഗ്രൂപ്പ് എം ഡി ഡോ. പി മുഹമ്മദ് അലി നിര്‍വഹിക്കും. മിഡില്‍ ഈസ്റ്റില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള പ്രമുഖ വ്യവസായ വാണിജ്യ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

city exchange

ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെയും ബിസിനസ്, പ്രൊഫഷണലുകളുടെ സംരംഭമാണ് ഇന്‍ഡോ ഗള്‍ഫ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ്. ഈ മേഖലയിലെ സാമ്പത്തിക, വ്യാവസായിക, വാണിജ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ബന്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഊര്‍ജ്ജസ്വലവും സമൃദ്ധവുമായ ബിസിനസ്സ് സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിനു രൂപം നല്‍കിയിരിക്കുന്നത്. ഒന്നിലേറെ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും പ്രവര്‍ത്തനങ്ങളുമുള്ള ചേംബര്‍ ഏഷ്യന്‍ മേഖലയില്‍ ഇത്തരത്തില്‍ ആദ്യത്തേതാണ്. ചേംബര്‍ അംഗങ്ങളില്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും നിന്നുള്ള പ്രമുഖ വ്യവസായ- വാണിജ്യ നേതാക്കള്‍ ഉള്‍പ്പെടുന്നു.

നെറ്റ്വര്‍ക്കിംഗ് ബിസിനസ്സ് പ്രമോഷനുകള്‍, ഏറ്റവും പുതിയ ട്രെന്‍ഡുകളെ കുറിച്ചുള്ള വിവരങ്ങള്‍, അവസരങ്ങള്‍, സിസ്റ്റങ്ങള്‍, നിയമാനുസൃത അപ്ഡേറ്റുകള്‍, പുതിയ കാലത്തെ ബിസിനസ്സ് മോഡലുകള്‍ സ്ഥാപിക്കുന്നതിനും ബന്ധിപ്പിക്കുന്നതിനും പിന്തുണ, സംവിധാനങ്ങളും സാങ്കേതികവിദ്യയും, ഗുണമേന്മയുള്ള ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും സംയുക്ത പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുക തുടങ്ങിയ നേട്ടങ്ങള്‍ ചേംബര്‍ അംഗങ്ങള്‍ക്ക് ലഭിക്കും.

ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞു എന്ന് മാത്രമല്ല, കഴിഞ്ഞ മെയ് മാസത്തില്‍ ഒമാന്‍ വാണിജ്യ വ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രി ക്വയ്സ് ബിന്‍ മുഹമ്മദ് അല്‍ യൂസഫിന്റെ നേതൃത്വത്തിലുള്ള ഒമാന്‍ സംഘം മുംബൈയില്‍ ചേംബര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഒമാനില്‍ നിന്നുള്ള 48 അംഗ പ്രതിനിധി സംഘത്തില്‍ ആരോഗ്യം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മൈനിംഗ്, ടൂറിസം, ടെലികമ്മ്യൂണിക്കേഷന്‍, ഊര്‍ജം, ഷിപ്പിംഗ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും ബിസിനസ് പ്രതിനിധികളും ഉള്‍പ്പെട്ടിരുന്നു. കൂടിക്കാഴ്ചയില്‍, ഇന്ത്യ മികച്ച വ്യാപാര പങ്കാളികളിലൊന്നാണെന്നും ഗള്‍ഫ് മേഖലയിലെ ഇരു രാജ്യങ്ങളും നിര്‍ണായക സഖ്യകക്ഷികളാണെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉഭയകക്ഷി വ്യാപാരബന്ധം ശക്തമായി വളരുന്നുണ്ടെന്നും മന്ത്രി പറഞ്ഞത് ഏറെ അഭിമാനകരമാണ്. ജബല്‍ അലി ഫ്രീ സോണ്‍ ഏരിയയുമായി സഹകരിച്ച് ചേംബര്‍ ഒക്ടോബര്‍ മാസത്തില്‍ ജഫ്സ ഗുണഭോക്താക്കളുടെ യോഗം മുംബൈയില്‍ സംഘടിപ്പിച്ചു.

- Advertisement -
Ad image

സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) എന്നിവരുടെ സഹകരണത്തോടെ ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് സെപ്തംബര്‍ മാസത്തില്‍ ദുബായിലും സൗദി അറേബ്യയിലും കണക്റ്റിവിറ്റി മീറ്റ് സംഘടിപ്പിച്ചിരുന്നു.

2022 മാര്‍ച്ച് നാലിന് ദുബായില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കെ കാരാടാണ് ചേംബറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഷാര്‍ജ ഫ്രീ സോണ്‍സ് ഡയറക്ടര്‍ ജനറല്‍ ഡോ. സഊദ് മസ്റോയ് മുഖ്യാതിഥിയായിരുന്നു. എഴുത്തുകാരന്‍ ചേതന്‍ ഭഗത്, സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. നിലവില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളായ യു എ ഇ, ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ചാപ്റ്ററുകളുണ്ട്. ഇന്ത്യയില്‍ മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലാണ് ചാപ്റ്ററുകളുള്ളത്. മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉടന്‍ ചാപ്റ്ററുകള്‍ രൂപീകരിക്കും. ഈ ചേംബറിലെ അംഗത്വം ബിസിനസ്സ് സമൂഹത്തില്‍ വിശ്വസനീയവും മാന്യവുമായ സ്വീകാര്യതയുള്ള വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും മാത്രമായിരിക്കും ലഭ്യമാകുക.

ചേംബര്‍ വിഭാവനം ചെയ്യുന്ന മറ്റൊരു മെഗാ പ്രോജക്റ്റ് ഇന്ത്യയിലെ പുനരുജ്ജീവിപ്പിക്കാവുന്ന അവശ യൂണിറ്റുകളുടെ പുനരുജ്ജീവനമാണ്. സിക്ക് യൂണിറ്റുകളുടെ ഒറിജിനല്‍ പ്രൊമോട്ടര്‍മാരുമായി ബിസിനസ് നിബന്ധനകളില്‍ വിദേശ നിക്ഷേപകരുടെ പങ്കാളിത്തത്തോടെയാണ് ഇത് ചെയ്യുന്നത്. പശ്ചിമ ബംഗാള്‍ ഗവണ്‍മെന്റ് ഈ പദ്ധതിയില്‍ ഇതിനകം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദാംശങ്ങള്‍ ഡിസംബര്‍ 18ന് ഉദ്ഘാടന ചടങ്ങില്‍ പ്രഖ്യാപിക്കും.

ഒമേഗ ഓസ്‌കോണ്‍ ഗ്രൂപ്പ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എന്‍ എം ഷറഫുദ്ധീന്‍ ആണ് ചേംബറിന്റെ ചെയര്‍മാന്‍. ഡോ. ജെയിംസ് മാത്യു (വൈസ് ചെയര്‍മാന്‍- യു എ ഇ), അഹമ്മദ് കബീര്‍ (വൈസ് ചെയര്‍മാന്‍- സൗദി അറേബ്യ), ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍ (സെക്രട്ടറി ജനറല്‍- മുംബൈ), ഡേവിസ് കല്ലൂക്കാരന്‍ (ഡയറക്ടര്‍- ഒമാന്‍), ജഗദീപ് സിംഗ് റിക്കി (ഡയറക്ടര്‍- ന്യൂഡല്‍ഹി), കെ ഏക് മുഹമ്മദ് റാഫി (ഡയറക്ടര്‍- യു എ ഇ), രാജേഷ് സാഗര്‍ (ഡയറക്ടര്‍- കുവൈത്ത്), ടി സി വര്‍ഗീസ് (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൊച്ചി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ശ്രീജിത് കുനിയിലാണ് കേരള ചാപ്റ്റര്‍ പ്രസിഡന്റ്.

Share This Article
Leave a Comment
error: Content is protected !!