

കൊച്ചി: പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അഞ്ചാമത് ഫ്രാഗോമെന്‍ സ്‌കോളര്‍ഷിപ്പ് ഇവന്റ് 2022ല്‍ ആദരിച്ചു. ഫ്രാഗോമെന്‍ ഇമിഗ്രേഷന്‍ സര്‍വീസസിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സംരംഭങ്ങളുടെ ഭാഗമായാണ് ഇന്‍ഫോപാര്‍ക്കിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി, ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ മക്കള്‍ക്ക് ആദരവ് സംഘടിപ്പിച്ചത്. ചടങ്ങില്‍ കൊച്ചി സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അല്‍ഫോന്‍സ വിജയ ജോസഫ് മുഖ്യാതിഥിയായിരുന്നു.

