

കുവൈത്ത് സിറ്റി: കൊച്ചിയില്‍ നിന്നും കുവൈത്തിലേക്ക് ഗോ എയര്‍ സര്‍വീസ്. ശനി, ബുധന്‍ ദിവസങ്ങളിലാണ് ഗോ എയര്‍ കൊച്ചി- കുവൈത്ത് സര്‍വീസ് നടത്തുക.

കൊച്ചിയില്‍ നിന്നും രാത്രി 8.15ന് പുറപ്പെടുന്ന വിമാനം രാത്രി 10.55ന് കുവൈത്തിലെത്തും. തിരികെ കുവൈത്തില്‍ നിന്ന് രാത്രി 11.55ന് പുറപ്പെട്ട് രാവിലെ 7.15ന് കൊച്ചിയിലെത്തും. നിലവില്‍ കണ്ണൂര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്നും സര്‍വീസുകള്‍ ഗോ എയറിനുണ്ട്. കണ്ണൂരില്‍ നിന്നും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കുവൈത്തിലേക്ക് സര്‍വീസ് നടത്തുന്നത്. രാവിലെ ആറു മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന വിധത്തിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരികെ രാവിലെ 9.25ന് കുവൈത്തില്‍ നിന്നും വിമാനം പുറപ്പെടും.

മുംബൈയില്‍ നിന്നും തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 9.55ന് കുവൈത്തിലേക്കും 12.40ന് മുംബൈയിലേക്കും സര്‍വീസ് നടത്തും.

