

കുന്നുംപുറം: കുരുന്നുകള്‍ക്ക് ആവേശമായി ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളി സ്‌കൂളില്‍ വര്‍ണാഭമായ ചടങ്ങുകളോടെ എറണാകുളം ഉപജില്ലാതല പ്രവേശനോത്സവം നടത്തി. വ്യത്യസ്ത വര്‍ണങ്ങളോടെയുള്ള ബലൂണുകളും പരിസ്ഥിതി സൗഹൃദമായ അലങ്കാരവും അക്ഷര മരവും ഒരുക്കിയാണ് അധ്യാപകരും പി ടി എയും കുട്ടികളെ വരവേറ്റത്. വിവിധ പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. വിദ്യാര്‍ഥികള്‍ക്കെല്ലാം പായസം വിതരണം നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അംബിക സുദര്‍ശന്‍ യോഗം ഉദ്ഘാടനം ചെയ്തു.

എറണാകുളം വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ഓമന എം പി മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത സിനിമാ താരം മുത്തുമണി മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു.
കളമശ്ശേരി നഗരസഭ കൗണ്‍സിലര്‍ കെ എ സിയാദ്, ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റര്‍ നിഷാദ് ബാബു, പി ടി എ പ്രസിഡന്റ് സുധീര്‍ കെ ഖാലിദ്, ബെന്നി കെ വി ലാലി ടീച്ചര്‍, ഷാജി കെ, ബൈജു, രാമചന്ദ്രന്‍, നവീന്‍ പുതുശ്ശേരി, എലിസബത്ത് കെ എ എന്നിവര്‍ പ്രസംഗിച്ചു.

പ്രധാനാധ്യാപിക ബിന്ദു കെ സ്വാഗതവും സ്റ്റാഫ് മാഹിന്‍ ബാഖവി നന്ദിയും പറഞ്ഞു.

