സോക്കര്‍ എഫ് സിയുടെ സ്‌നേഹാദരം

Web Desk
1 Min Read

പയ്യന്നൂര്‍: രാമന്തളിയിലെ പ്രമുഖ കലാ സാംസ്‌കാരിക കായിക ജീവകാരുണ്യ സംഘടനയായ സോക്കര്‍ എഫ് സി എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹോപഹാരവും കാഷ് പ്രൈസും നല്‍കി ആദരിച്ചു.

city exchange

പ്രസിഡണ്ട് കെ കെ സി സി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കെ ഫസീല്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് അംഗം പി എം ഷുഹൈബ ഉദ്ഘാടനം ചെയ്തു. റഷീദ ടീച്ചര്‍ ക്ലാസ്സെടുത്തു. ഇ എം പി ഇല്യാസ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, സി എച്ച് അശ്‌റഫ്, അഫ്‌സല്‍ രാമന്തളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കോച്ചന്‍ അബ്ദുല്ല, മുണ്ടക്കാല്‍ മുഹമ്മദ് ഹസ്സന്‍, കെ വി ഹംസ, കെ കെ ഇല്ല്യാസ്, കെ കെ മുഹമ്മദ്, സി കെ സുബൈര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!