കഞ്ചാവ് കലര്‍ന്ന മിഠായികളുമായെത്തിയ അച്ഛനും മകനും കളമശ്ശേരിയില്‍ അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: കഞ്ചാവ് കലര്‍ന്ന 40 മിഠായികളുമായി കര്‍ണാടക സ്വദേശികളായ അച്ഛനേയും മകനേയും കൊച്ചി സിറ്റി ഡാന്‍സാഫ് പാര്‍ട്ടിയും കളമശ്ശേരി പൊലീസും ചേര്‍ന്ന് പിടികൂടി. കര്‍ണാടക ബെല്‍ഗാം സ്വദേശികളായ ഷെട്ടപ്പ (46), മകന്‍ അഭിഷേക് (18) എന്നിവരാണ് പിടിയിലായത്.

city exchange

കൊച്ചി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ശശിധരന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചി സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ നിരീക്ഷണത്തിലായിരുന്നു ഇരുവരും.

കര്‍ണാടകയില്‍ നിന്ന് കഞ്ചാവ് മിഠായികളുമായി വന്ന ഇരുവരേയും ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ രാമു ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുടരുകയും കളമശ്ശേരി ഇന്‍സ്‌പെക്ടര്‍ പി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിദ്യാര്‍ഥികളെ ലഹിക്ക് അടിമയാക്കി മാറ്റുന്ന ഇത്തരം ലഹരി മാഫിയയെ കുറിച്ച് പൊലീസ് വിവരം ശേഖരിച്ചുവരികയാണ്.

- Advertisement -
Ad image

യുവാക്കളുടേയും വിദ്യാര്‍ഥികളുടേയും ഭാവി തകര്‍ക്കുന്ന ഇത്തരം മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 9995966666 എന്ന നമ്പറില്‍ വാട്‌സാപ്പ് ഫോര്‍മാറ്റിലുള്ള യോദ്ധാവ് ആപ്പിലേക്ക് വീഡിയോ, ഓഡിയോ സന്ദേശങ്ങള്‍ അയക്കാവുന്നതാണ്. അതോടൊപ്പം 9497980430 എന്ന ഡാന്‍സാഫ് നമ്പറിലും നാര്‍ക്കോട്ടിക്ക് സെല്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 എന്ന നമ്പറിലും വിവരങ്ങള്‍ അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ അറിയിക്കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!