മതസൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഊന്നല്‍ നല്‌കേണ്ട കാലമാണിതെന്ന് ഗള്‍ഫാര്‍ മുഹമ്മദലി

Web Desk
1 Min Read

കോഴിക്കോട്: മത സൗഹാര്‍ദം ഏറ്റവും കൂടുതല്‍ സമൂഹത്തിനാവശ്യമായ വര്‍ത്തമാന കാലത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കണമെന്ന് പ്രവാസി മലയാളി പ്രമുഖന്‍ ഗള്‍ഫാര്‍ മുഹമ്മദലി പറഞ്ഞു.
കോഴിക്കോട് പൗരവേദിയുടെ ആഭിമുഖ്യത്തില്‍ യുവസാഹിതി സമാജം സ്ഥാപക ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ ടി പി ഇമ്പിച്ചമ്മദിനെയും (ബീച്ച കാക്ക) മറ്റു സ്ഥാപക ഭാരവാഹികളെയും ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പറ്റുന്നില്ലെങ്കില്‍ അതിനെ പിന്തുണക്കുകയെന്നുള്ളതെങ്കിലും ചെയ്യണം. പ്രവാസിയായിരിക്കുമ്പോള്‍ നാട്ടില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പിന്തുണ കൊടുക്കുകയെന്നതായിരുന്നു താന്‍ ചെയ്തിരുന്നത്. മറ്റൊരു നാട്ടിലിരുന്ന് പ്രവാസികള്‍ക്ക് ചെയ്യുവാന്‍ പറ്റുന്ന ഏറ്റവും മഹത്തായ കാര്യങ്ങളിലൊന്നിതാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ സി എ നജീബ് അധ്യക്ഷത വഹിച്ചു. ചടങ്ങ് കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രഫ. കെ വി ഉമര്‍ ഫാറൂഖ് മുഖ്യാതിഥിയെ പരിചയപ്പെടുത്തി. പ്രഫ. പി എ മുഹമ്മദ് കുഞ്ഞ് ലബ്ബ, പ്രഫ. ഇ വി ഇമ്പിച്ചിക്കോയ, സി പി കുഞ്ഞി മുഹമ്മദ്, എ ടി അബ്ദുല്ലക്കോയ, പി വി അബ്ദുല്ലക്കോയ, സി പി കെ മരക്കാര്‍ സംസാരിച്ചു.

- Advertisement -
Ad image

സാബി തെക്കേപ്പുറം, സര്‍ഷാദ് അലി, പി കെ അബ്ദുല്‍ ലത്തീഫ്, സിദ്ദീഖ് ഹസ്സന്‍, പി ടി ആസാദ്, ആര്‍ ജയന്ത്, മുഹമ്മദ് മന്‍സൂര്‍ എന്നിവര്‍ വിവിധ സംഘടനകള്‍ക്ക് വേണ്ടി ഉപഹാരം നല്കി.

എഞ്ചിനീയര്‍ പി മമ്മദ് കോയ സ്വാഗതവും മുസ്തഫ മുഹമ്മദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ബാബുരാജിന്റെ പേരമകള്‍ നിമിഷ സലീം നയിച്ച സംഗീത വിരുന്ന് അരങ്ങേറി.

Share This Article
Leave a Comment
error: Content is protected !!