

കൊച്ചി: പുതിയ റോട്ടറി വര്‍ഷത്തില്‍ കൊച്ചിന്‍ ഡൗണ്‍ടൗണ്‍ ക്ലബ്ബിന്റെ പ്രസിഡണ്ടായി മേജര്‍. സൂസി പോളും സെക്രട്ടറി ആയി സാജി ചന്ദ്രനും സ്ഥാനമേറ്റു. ഈ വര്‍ഷത്തെ പ്രധാന സേവനപദ്ധതി ഓട്ടിസം ബാധിച്ച വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പഠനപദ്ധതിയാണ്.

അഞ്ച് കോടി രൂപയുടെ പദ്ധതി കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഇത്തരം കുട്ടികളുടെ വിദ്യാഭ്യാസവും ശരീരചലനങ്ങളും മികച്ചരീതിയില്‍ മെച്ചപ്പെടുത്തുവാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഐ ടി കമ്പനിയായ ടി സി എസിന്റെ സി എസ് ആര്‍ സഹായത്തോടെ ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്നാണ് ഈ പദ്ധതി തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ നടപ്പാക്കുന്നത്.

ഓര്‍ഫനേജുകള്‍ക്കും വയോജനകേന്ദ്രങ്ങള്‍ക്കും ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കുമുള്ള സഹായങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കുമെന്ന് സ്ഥാനാരോഹണ ചടങ്ങില്‍ പ്രസിഡന്റ് സൂസി പറഞ്ഞു. റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടര്‍ സുധിന്‍ വിളങ്ങാടന്‍, അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ സീജോ തോമസ്, ജി ജി ആര്‍ ഡോ. സുജിത് ജോസ്, മുന്‍ റോട്ടറി ഗവര്‍ണ്ണര്‍ ആര്‍ മാധവ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.
