

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷവ്കത്ത് മിര്‍സിയോയേവും ടെലിഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അവയെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള മാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും സംഭവവികാസങ്ങള്‍ ഉള്‍പ്പെടെ പൊതുവായ ആശങ്കയുള്ള നിരവധി വിഷയങ്ങളും ടെലിഫോണ്‍ കോളില്‍ ചര്‍ച്ച ചെയ്തു.
