കുട്ടികള്‍ക്കായി വേനല്‍ അവധിക്കാല ക്യാമ്പ്

Web Desk
1 Min Read

ദോഹ: അല്‍ മദ്രസ അല്‍ ഇസ്ലാമിയ ഖത്തറും അല്‍ മദ്രസ അല്‍ ഇസ്ലാമിയ ഇംഗ്ലീഷ് മീഡിയവും സംയുക്തമായി അഞ്ചു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന ‘നൂര്‍’ സമ്മര്‍ ക്യാമ്പിലേക്ക് റെജിസ്‌ട്രേഷന്‍ ആരംഭിച്ചു.

city exchange

വിദ്യാര്‍ഥികള്‍ക്ക് അവധിക്കാലം പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നതാണ് പരിപാടി. ആത്മീയവും ധാര്‍മ്മികവുമായ വളര്‍ച്ചക്ക് പ്രാധാന്യം നല്‍കി ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്, സ്‌പോര്‍ട്‌സ്, റോബോട്ടിക് എന്നീ മേഖലകള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ളതയിരിക്കും പരിപാടി. ബര്‍വ വില്ലേജില്‍
ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 14 വരെ 3 മണി മുതല്‍ 6 മണി വരെ ആയിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനും 77161492 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!