

പയ്യന്നൂര്‍: ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തും മറ്റും കെ എം സി സി നടത്തുന്ന മാതൃകാപരവും തുല്യതയില്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയയമാണെന്ന് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ ടി സഹദുള്ള പ്രസ്താവിച്ചു. ഖത്തര്‍ പയ്യന്നൂര്‍ മണ്ഡലം കെ എം സി സി കമ്മിറ്റി റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി പയ്യന്നുര്‍ മണ്ഡലത്തിലെ വിവിധ ശാഖകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായത്തിന്റെ വിതരണം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാടുകളില്‍ കാണുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ- സാംസ്‌കാരിക- ജീവ കാരുണ്യ പ്രവര്‍ത്തങ്ള്‍ക്കും കെ എം സി സി പ്രവര്‍ത്തകരുടെ കയ്യൊപ്പുകള്‍ ഒരിക്കലും വിസ്മരിക്കാവത്തതാണ്.


മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ കെ അഷറഫ് അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കോയിപ്ര, വി കെ പി ഇസ്മായില്‍, പി എം അബ്ദുല്‍ ലത്തീഫ്, പി കെ അബ്ദുല്‍ ഖാദര്‍ മൗലവി, ശമീമ ജമാല്‍, ഷജീര്‍ ഇഖ്ബാല്‍, പി എസ് റഫീഖ് അശ്റഫി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി പി ഖാസിം എന്നിവര്‍ പ്രസംഗിച്ചു.
റാഷിദ് പുളിങ്ങോം സ്വാഗതവും അനസ് പെരിങ്ങോം നന്ദിയും പറഞ്ഞു. സിയാദ് കാറമേല്‍, ഷംസുദ്ദീന്‍ കാങ്കോല്‍, പി സി സിദ്ദിഖ് പെരുമ്പ, റാഷിദ് കാങ്കോല്‍, പി പി മുഹമ്മദലി, എം ടി പി സൈഫുദ്ധീന്‍, മുര്‍ഷിദ് കോയിപ്ര, കൊട്ടില മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എസ് സി അഷ്റഫ്, അഷ്റഫ് പെടേന, കാട്ടൂര്‍ ഹംസ, ഷാജഹാന്‍ പ്ലാക്കല്‍, ഹാജി സുലൈമാന്‍, പി അബ്ദല്‍ അസീസ്, ടി വി അഹമ്മദ് ദാരിമി, ബഷീര്‍ എം ടി പി, കെ മൊയ്തീന്‍ വട്ട്യേര, റഹീമ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.
കെ എം സി സി ഏര്‍പ്പെടുത്തിയ റിലീഫ് വിതരണം രാമന്തളി ശാഖക്ക് ലഭിച്ചു. വിഹിതം ശാഖാകമ്മിറ്റിക്ക് വേണ്ടി ട്രഷര്‍ ഹാജി പി പി സുലൈമാന്‍, പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് കെ കെ അഷറഫില്‍ നിന്നും പ്രവാസി ലീഗ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, രാമന്തളി പഞ്ചായത്ത് ലീഗ് ജനറല്‍ സിക്രട്ടരി പി പി മുഹമ്മദലി എന്നിവരുടെ സാനിധ്യത്തില്‍ ഏറ്റുവാങ്ങി.

