

ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ആര്‍ എസ് സി പ്രവാസി സാഹിത്യോത്സവ് 2021 നാഷനല്‍ ഓഫ് സ്റ്റേജ് മത്സരങ്ങള്‍ ആരംഭിച്ചു. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഓഫ് സ്റ്റേജ് മത്സരം സൂം പ്ലാറ്റ് ഫോമില്‍ സാഹിത്യോത്സവിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ വേദികളിലായിരിക്കും മത്സരം നടക്കുക.

മത്സരവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ മത്സരാര്‍ഥികള്‍ക്കും ടീം മാനേജര്‍മാര്‍ക്കും നേരത്തെ നല്‍കിയിരുന്നു. 34 ഇനങ്ങളില്‍ ആണ് മത്സരം നടക്കുന്നത് വനിതകള്‍ക്കായി പ്രത്യേക പരിശീലനം സിദ്ധിച്ച ആര്‍ എസ് സി വനിതാ ഐ ടീം മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കും.

രണ്ടു ദിവസത്തെ ഓഫ് സ്റ്റേജ് മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ 19ന് വെള്ളിയാഴ്ച ഓണ്‍ സ്റ്റേജ് മത്സരംങ്ങളോടെ പ്രവാസി സാഹിത്യോത്സവ് സമാപിക്കും.

