അടൂര്‍ അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ ചിങ്ങനിലാവ്

Web Desk
1 Min Read

ദോഹ: ഖത്തറിലെ അടൂര്‍ മണ്ഡലം നിവാസികളുടെ പ്രവാസി സൗഹൃദ കൂട്ടായ്മയായ അടൂര്‍ അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ചിങ്ങനിലാവ്’23 ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.

city exchange

ഗാര്‍ഡന്‍ വില്ലേജ് റെസ്റ്റോറന്റ് ഹാളില്‍ നടന്ന ആഘോഷ പരിപാടിയില്‍ കുടുബസമേതമുള്ള അംഗങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായി. ഉദ്ഘാടന സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് റിജോ റോയ് അധ്യക്ഷത വഹിച്ചു.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി എബ്രഹാം മാത്യു, ലോക കേരളസഭ അംഗം എ സുനില്‍, കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ ഒ കെ പരുമല, അസോസിയേഷന്‍ രക്ഷാധികാരി സാം കുരുവിള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

- Advertisement -
Ad image

സെക്രട്ടറി ജ്യോതിഷ് ജേക്കബ് സ്വാഗതവും ജോസഫ് ജോസ് നന്ദി രേഖപ്പെടുത്തി. കുടുബാംഗങ്ങളും കുട്ടികളും പങ്കെടുത്ത വിവിധ കലാപരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി നടത്തി. ആഘോഷ പരിപാടികള്‍ക്ക് രാജ പുന്നന്‍, അജിത് പിള്ള, രാജന്‍ ഫിലിപ്പ്, സുബൈര്‍ പാറക്കല്‍, റജി പുതുമല, രാജീവ്, ബിജു കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!