

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ തെലുങ്ക് ചലച്ചിത്ര മേഖലയിലെ പ്രശസ്ത കലാകാരന്മാരെ ആദരിച്ചു, അക്കാദമി, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ജേതാവും ‘ആര്‍ആര്‍ആര്‍’-ലെ ‘നാട്ടു നാട്ടു’, പുഷ്പ ഉള്‍പ്പെടെയുള്ള മറ്റ് ബ്ലോക്ക്ബസ്റ്റര്‍ ഗാനങ്ങളും രചിച്ച കെ ചന്ദ്രബോസ്, രാജേഷ് മന്ദാ, രവി മന്ദ, യുവ സംഗീത പ്രതിഭയും ഇന്ത്യന്‍ ഐഡല്‍ തെലുങ്ക് ബിവികെ വാഗ്‌ദേവി എന്നിവരും ആദരിക്കപ്പട്ടരില്‍ ഉള്‍പ്പെടുന്നു.

ഐ സി സിയിലെ ഇന്‍-ഹൗസ് പ്രവര്‍ത്തനങ്ങളുടെ തലവന്‍ സത്യനാരായണ അതിഥികളെ സ്വാഗതം ചെയ്തു. സിനിമയ്ക്കും സംഗീതത്തിനും സംഭാവന നല്‍കിയ കലാകാരന്മാരെ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ആദരിച്ചു. ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ഐ സി സി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, ആന്ധ്ര കലാവേദിയില്‍ നിന്നുള്ള വെങ്കപ്പ, മറ്റു പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഐ സി സി മാനേജിങ് കമ്മിറ്റി അംഗം അഡ്വ. ജാഫര്‍ ഖാന്‍ നന്ദിയും പറഞ്ഞു. ഐ സി സി ആക്ടിവിറ്റീസ് ഹെഡ് ശാന്തനു ദേശ്പാണ്ഡെ പരിപാടിയുടെ അവതാരകനായി. ഇന്ത്യന്‍ സമൂഹത്തിലെ ചലച്ചിത്ര- സംഗീത പ്രേമികള്‍ ചടങ്ങില്‍ പങ്കെടുത്തു.

