

ദോഹ: കെ എം സി സി ഖത്തര്‍ തൃത്താല മണ്ഡലം വര്‍ക്കിംഗ് കമ്മിറ്റി അംഗവും കണ്‍സോളിഡേറ്റഡ് കോണ്ട്രാക്ടിംഗ് കമ്പനി ജീവനക്കാരനുമായ ഉള്ളന്നൂര്‍ സ്വദേശി അനസ് തച്ചറക്കുന്നത്ത് (38) നാട്ടില്‍ നിര്യാതനായി. കഴിഞ്ഞ ദിവസമാണ് ഖത്തറില്‍ നിന്നും അവധിക്ക് കുടുംബസമേതം നാട്ടിലെത്തിയത്.

ഉള്ളന്നൂര്‍ മുസ്ലിം ലീഗ് ശാഖ പ്രസിഡണ്ട് തച്ചറ കുന്നത്ത് അലിയാണ് പിതാവ്. മാതാവ്: ജമീല (റിട്ടയേര്‍ഡ് അധ്യാപിക). ഭാര്യ: റയീദ റസല്‍. മകന്: റസല്‍ അഹമദ്. അനസിന്റെ ആകസ്മിക നിര്യണത്തില്‍ കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി, പാലക്കാട് ജില്ല, തൃത്താല മണ്ഡലം കമ്മിറ്റികള്‍ അനുശോചനം രേഖപ്പെടുത്തി.
